കൊഹിമ: ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നാഗലാന്‍റില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163 ആയി.പുതുതായി രോഗം സ്ഥിരീകരിച്ചവർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണെന്നും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ആറ് പേർ മോൺ നിരീക്ഷണ കേന്ദ്രത്തിലും ഒരാൾ കൊഹിമ നിരീക്ഷണ കേന്ദ്രത്തിലുമായിരുന്നു.
നിലവിൽ 114 പേർ ചികിത്സയിലാണ്. 49 പേർക്ക് രോഗം ഭേദമായി. 30.06 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് രോഗമുക്ത നിരക്ക്. 121 കേസുകൾ റിപ്പോർട്ട് ചെയ്ത ദിമാപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കൊഹിമയിൽ 29 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.