കൊൽക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ബംഗാളില്‍ റാലി. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ എന്നിവരുൾപ്പെടെ ബിജെപി മുതിർന്ന നേതാക്കൾ നദ്ദക്കൊപ്പം റാലിയില്‍ അണിനിരന്നു.
സിഎഎ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. സിഎഎക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് മമതയുടെ നേതൃത്വത്തില്‍ നടന്നത്. പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.