ETV Bharat / bharat

ഗോവധം; ജാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാവിനെ വധിച്ചു

ഗര്‍വ ജില്ലയിലാണ് യുവാവിനെ സ്വസമുദായത്തില്‍ പെട്ട രണ്ട് പേര്‍ കൊലപ്പെടുത്തിയത്.

Muslim youth killed  preventing cow slaughter  Jharkhand's Garwah district  Muslim youth killed in Garwah district  പശുക്കളെ കശാപ്പ് ചെയ്യുന്നത് തടഞ്ഞു  ജാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി  ജാര്‍ഖണ്ഡ് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  crime news  crime latset news
പശുക്കളെ കശാപ്പ് ചെയ്യുന്നത് തടഞ്ഞു; ജാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി
author img

By

Published : Oct 20, 2020, 8:19 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗോവധം തടയുന്നുവെന്നാരോപിച്ച് മുസ്ലീം യുവാവിനെ രണ്ട് പേര്‍ കൊലപ്പെടുത്തി. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. തിങ്കളാഴ്‌ച രാത്രി ഗര്‍വ ജില്ലയിലെ ഉച്ചാരി ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്നത്. പതിനെട്ടുകാരനായ മുഹമ്മദ് അര്‍സൂവിനെയാണ് സ്വന്തം സമുദായത്തിലെ രണ്ട് പേര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. പ്രതികളായ മുന്നു ഖുറേഷി, കെയ്‌ല്‍ ഖുറേഷി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

പശുക്കളെ കശാപ്പ് ചെയ്യുന്നതില്‍ നിന്നും മകന്‍ ആളുകളെ പിന്തിരിപ്പിക്കുമായിരുന്നുവെന്നും അതിനാല്‍ തന്നെ സ്വന്തം സമുദായത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് യുവാവിന്‍റെ മാതാവ് പറഞ്ഞു. മകന് നീതി ലഭിക്കണമെന്നും യുവാവിന്‍റെ മാതാവ് ആവശ്യപ്പെട്ടു. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.