ETV Bharat / bharat

തര്‍ക്കഭൂമി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ബോഡ്

വഖഫ് ഭൂമികള്‍ വിട്ടുനല്‍കാനോ പിടിച്ചെടുക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നാണ് മുസ്ലീം സമുദായത്തിന്‍റെ അടിസ്ഥാന നിലപാട്.

author img

By

Published : Oct 13, 2019, 5:08 PM IST

ബാബരി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ബോഡ്

ലഖ്നൗ: തര്‍ക്കഭൂമി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി). മസ്‌ജിദുകള്‍ ഏതെങ്കിലും തരത്തില്‍ രൂപമാറ്റം വരുത്താനോ മാറ്റിസ്ഥാപിക്കാനോ പാടില്ലെന്നാണ് ബോര്‍ഡ് യോഗത്തിലെ തീരുമാനം. ദാറുല്‍ ഉലും നദ് വത്തുല്‍ ഉലമ ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ പ്രസിഡന്‍റ് മൗലാന സയിദ് മുഹമ്മദ് റബ്ബി ഹസന്‍ നദ്‌വിയാണ് ശനിയാഴ്‌ച നിലപാട് അറിയിച്ചത്. വഖഫ് ഭൂമികള്‍ വിട്ടുനല്‍കാനോ പിടിച്ചെടുക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നാണ് മുസ്ലീം സമുദായത്തിന്‍റെ അടിസ്ഥാന നിലപാടെന്ന് കമ്മിറ്റി അറിയിച്ചു.

ഒക്ടോബര്‍ പത്തിന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ "സമാധാന മുസ്ലീങ്ങള്‍" എന്ന് പേരിട്ട സംഘടന ബാബരി വിഷയത്തില്‍ പുതിയ വാദവുമായി മുന്നോട്ട് വന്നിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി 2.77 ഏക്കര്‍ ഭൂമി മുസ്ലീങ്ങള്‍ വിട്ടുനല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ബാബരി മസ്‌ജിദ് നിലനിന്ന സ്ഥലം വിട്ടു നല്‍കാനാകില്ലെന്നാണ് എഐഎംപിഎല്‍ബി നിലപാട്. ഇവിടം ചരിത്രപരമായ ഇടമാണ്. ക്ഷേത്രമോ മറ്റ് വിശ്വാസ കേന്ദ്രങ്ങളോ ഇവിടെ ഉള്ളതായി തെളിവുകളില്ലെന്നും ബോര്‍ഡ് നിലപാടെടുത്തു. മുന്‍പേ നടന്ന എല്ലാ മധ്യസ്ഥ ചര്‍ച്ചകളിലും ബോര്‍ഡ് ഇതേ നിലപാടാണ് വ്യക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ബോര്‍ഡ് ആരോപിച്ചു. സുപ്രീം കോടതിയുടെ നിലപാടില്‍ വിശ്വാസമുണ്ട്. മുസ്ലീങ്ങള്‍ക്ക് നീതി ലഭിക്കുന്ന വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യത്യസ്ഥ മതങ്ങളും ആചാരങ്ങളുമുള്ള ഇന്ത്യയില്‍ എകസിവില്‍ കോഡ് നടപ്പാക്കുന്നതിനേയും ബോര്‍ഡ് എതിര്‍ത്തു. ഇത് മുസ്ലീങ്ങളെ മാത്രല്ല മത ന്യൂനപക്ഷങ്ങളെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണെന്നും എഐഎംപിഎല്‍ബി വ്യക്തമാക്കി.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/muslim-board-reiterates-babri-stand/na20191013112804533

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.