ലക്നൗ: മുർഷിദാബാദിലെ രാംനഗർ ഗ്രാമവാസിയായ സുനിൽ കർമകറിന് നായയുടെ ചിത്രമുള്ള വോട്ടർ ഐഡി കാർഡ്. ഉത്തര ബംഗാൾ നിവാസിയായ സുനിൽ കർമകറിന് ചൊവ്വാഴ്ചയാണ് പുതുക്കിയ തിരിച്ചറിയല്‍ കാർഡ് ലഭിച്ചത്. പക്ഷേ, സ്വന്തം ചിത്രത്തിന് പകരം നായയുടെ ചിത്രമാണ് തിരിച്ചറിയൽ കാർഡിൽ ഉണ്ടായിരുന്നത്. തിരിച്ചറിയൽ കാർഡിൽ ചില പിശകുകൾ ഉണ്ടായിരുന്നതിനാൽ തിരുത്തലിന് അപേക്ഷിച്ചതാണെന്നും പുതിയ കാർഡിൽ നായയുടെ ചിത്രം പതിപ്പിച്ച് നൽകിയത് തന്നെ അപമാനിക്കാനാണെന്നും പ്രകോപിതനായ വോട്ടർ പറഞ്ഞു. അതേസമയം, വോട്ടർ ഐഡി കാർഡ് ശരിയാക്കി ഉടൻ തന്നെ നൽകുമെന്ന് ബിഡിഒ രാജർഷി ചക്രവർത്തി വ്യക്തമാക്കി.
വൃദ്ധന് നായയുടെ ചിത്രം പതിച്ച തിരിച്ചറിയല്‍ കാർഡ്
തിരിച്ചറിയൽ കാർഡിൽ ചില പിശകുകൾ ഉണ്ടായിരുന്നതിനാൽ തിരുത്തലിന് അപേക്ഷിച്ചതാണെന്നും പുതിയ കാർഡിൽ നായയുടെ ചിത്രം പതിപ്പിച്ച് നൽകിയത് തന്നെ അപമാനിക്കാനാണെന്നും പ്രകോപിതനായ വോട്ടർ പറഞ്ഞു.