ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണ് പ്രതികള്‍. നാരായണപേട്ട ജില്ലയിലെ പാഷ, മഹാബൂബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കൊലപാതകത്തിന്‍റെ ചില സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം പൂർണ്ണമായും കത്തിയതിനാൽ പോസ്റ്റ്‌മോർട്ടം പ്രക്രിയ വളരെ സങ്കീർണ്ണമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇന്ന് രാവിലെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര, മഹാബൂബ് നഗർ കലക്ടർ റൊണാൾഡ് റോസ് എന്നിവര്‍ യുവതിയുടെ വീട് സന്ദർശിച്ചു. സംസ്ഥാന മുനിസിപ്പൽ മന്ത്രി, മുഖ്യമന്ത്രി കെസിആറിന്‍റെ മകൻ കെടിആര്‍ എന്നിവര്‍ ട്വിറ്ററിൽ ഇക്കാര്യത്തിൽ പ്രതികരിച്ചു.