മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്‍റുകളില്‍ (ടിആർപി) കൃത്രിമം നടത്തിയ സംഘത്തെ കണ്ടെത്തിയതായി മുംബൈ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മറാത്തി ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ തുടർന്ന് മുംബൈ പൊലീസിനും മഹാരാഷ്ട്ര സർക്കാരിനും നേരെയുണ്ടായ വ്യാജ വാർത്തകളില്‍ ഒരു ദേശീയ ടിവി ന്യൂസ് ചാനലും ടിആർപി റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരം ബിർ സിംഗ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടിആർപി ഒരു പ്രത്യേക ചാനലിന്‍റെ കാഴ്ചക്കാരുടെ തിരഞ്ഞെടുപ്പും ജനപ്രീതിയും സൂചിപ്പിക്കുന്നതാണ്. മഹാരാഷ്ട്ര സർക്കാരിനെയും അതിന്‍റെ മുഴുവൻ ഘടനയെയും അപകീർത്തിപ്പെടുത്തുന്നതിനായി 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ഥാപിച്ചുവെന്ന വാദത്തെ തുടർന്നാണ് മുംബൈ പൊലീസ് അന്വേഷണം നടത്തിയത്. ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിച്ചു വരികയാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.