മുംബൈ: മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ ഒരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഘട്കൊപർ സ്വദേശിയായ അജിത്‌കുമാർ സഹാനി (25)യെയാണ് അജ്ഞാതൻ കഴുത്ത് ഞെരിച്ച് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കോംപ്ലക്സിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും അജിത്‌കുമാറിനെ കണ്ടെത്തിയത്. കഴുത്തിൽ മുറുകിയ കയറുമായി അബോധാവസ്ഥയിൽ കിടന്ന അജിത്തിനെ ക്രെയ്ൻ ഓപ്പറേറ്ററായ സഹോദരനാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈയിൽ ഒരാളെ കഴുത്ത് ഞെരിച്ച് കൊന്നു - man strangled to death
അബോധാവസ്ഥയിൽ കിടന്ന അജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.