ETV Bharat / bharat

മുംബൈയില്‍ പീഡനത്തിനിരയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി

ഡിഐജി നിഷികാന്ത് മോര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്.

Mumbai sexual assault case  Nishikant More  Mumbai Police  പീഡിനത്തിനിരയായ പെൺകുട്ടി  പെൺകുട്ടിയെ കാൺമാനില്ലെന്ന് പരാതി  മുംബൈ പീഡനം  ഡിഐജി പീഡിപ്പിച്ചു
മുംബൈയില്‍ പീഡിനത്തിനിരയായ 17കാരിയെ കാൺമാനില്ലെന്ന് പരാതി
author img

By

Published : Jan 10, 2020, 10:45 AM IST

ന്യൂഡല്‍ഹി: മുംബൈയില്‍ പീഡനത്തിനിരയായ 17കാരിയെ കാൺമാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ. ഡിഐജി നിഷികാന്ത് മോര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെൺകുട്ടിയെയാണ് തിങ്കളാഴ്‌ച രാത്രി മുതല്‍ കാണാതായത്. ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് പെൺകുട്ടി വീടുവിട്ട് പോയിരിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. താൻ ഡിഐജിയെ കൊണ്ട് പൊറുതിമുട്ടിയെന്നും മരിക്കാൻ പോവുകയാണെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്‌ച കോളജില്‍ ആരോ കാണാനെത്തിയെന്നും ഫോൺ നമ്പര്‍ വാങ്ങിയിരുന്നെന്നും മകൾ സൂചിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.അടുത്ത ദിവസം മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

തിങ്കളാഴ്‌ച രാത്രി 11.30ഓടെ മകൾ വീട്ടില്‍ നിന്നിറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. അവര്‍ കൃത്യ സമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മകളെ കണ്ടുപിടിക്കാമായിരുന്നു. എന്നാല്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ ഡിഐജിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പീഡനാരോപിതനായ ഡിഐജിയെ വ്യാഴാഴ്‌ച സസ്പെൻഡ് ചെയ്‌തു. 2019 ഡിസംബര്‍ 26നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പിറന്നാൾ ദിവസത്തെ ആഘോഷങ്ങൾക്കിടയിലായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്.

Intro:Body:

https://www.aninews.in/news/national/general-news/nia-files-charge-sheet-against-11-accused-in-ansarullah-case20200108231255/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.