ETV Bharat / bharat

ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 441 കോടി - മംഗള്‍ പ്രഭാത് ലോധ

ലോധക്കും ഭാര്യക്കുമായി 252 കോടിയുടെ സ്വത്തുക്കളും 189 കോടിയുടെ സ്ഥാവര വസ്തുക്കളുമുണ്ട്.

മംഗള്‍ പ്രഭാത് ലോധ
author img

By

Published : Oct 3, 2019, 7:01 AM IST

മുബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 441 കോടി. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരം വെളിപ്പെടുത്തിയത്. തുടര്‍ച്ചയായി ആറാം തവണയാണ് 63കാരനായ ലോധ മുംബൈയില്‍ മത്സരിക്കുന്നത്. ചൊവ്വാഴ്ചയാണ് ലോധ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ലോധയ്ക്കും ഭാര്യക്കുമായി 252 കോടിയുടെ സ്വത്തുക്കളും 189 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉള്ളത്. 14 ലക്ഷം രൂപയുടെ ജാഗ്വര്‍ വാഹനവും ഷെയറുകളും ബോണ്ടുകളുമായി ഒട്ടേറെ സമ്പാദ്യങ്ങളും 283 കോടിയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്.

സൗത്ത് മുബൈയില്‍ അഞ്ച് അപ്പാര്‍ട്‌മെന്‍റുകളും രാജസ്ഥാനില്‍ ഒരു അപ്പാര്‍ട്‌മെന്‍റും കൈവശമുള്ള ലോധയുടെ കുടുംബം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മലബാര്‍ ഹില്‍ ഏരിയയില്‍ ലോധയ്ക്കും ഭാര്യക്കുമായി ഒരു വീടുമുണ്ട്. ലോധയ്‌ക്കെതിരേ അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

Intro:Body:

മുംബൈ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 441 കോടിയിലധികം രൂപ

4-5 minutes

മുബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷന്‍ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരം വെളിപ്പെടുത്തിയത്.

തുടര്‍ച്ചയായി ആറാം തവണയാണ് 63കാരനായ ലോധ മുംബൈയില്‍ മത്സരിക്കുന്നത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ലോധയ്ക്കും ഭാര്യയ്ക്കുമായി 252 കോടിയുടെ ജംഗമ സ്വത്തുക്കളും 189 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉള്ളത്. 14 ലക്ഷം രൂപയുടെ ജാഗ്വര്‍ വാഹനവും ഷെയറുകളും ബോണ്ടുകളുമായി ഒട്ടേറെ സമ്പാദ്യങ്ങളും 283 കോടിയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്.

സൗത്ത് മുബൈയില്‍ അഞ്ച് അപാര്‍ട്‌മെന്റുകളും രാജസ്ഥാനില്‍ ഒരു അപാര്‍ട്‌മെന്റും കൈവശമുള്ള ലോധയുടെ കുടുംബം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും നടത്തുന്നുണ്ട്.

മലബാര്‍ ഹില്‍ ഏരിയയില്‍ ലോധയ്ക്കും ഭാര്യയ്ക്കുമായി ഒരു വീടുമുണ്ട്. ലോധയ്‌ക്കെതിരേ അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സത്യവാഹ്മൂലം പറയുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.