ETV Bharat / bharat

മഴയില്‍ മുങ്ങി മുംബൈ: 22 മരണം - മൂന്ന് ദിവസം കൂടി മഴ തുടരും

അത്യാവശ്യ സേവനങ്ങൾ ഒഴികെ മുംബൈയില്‍ രണ്ട് ദിവസത്തെ പൊതു അവധി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 52 വിമാന സർവീസുകൾ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചുവിട്ടു

Heavy rain Mumbai
author img

By

Published : Jul 2, 2019, 12:04 PM IST

മുംബൈ: 44 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ മുംബൈ നഗരം മുങ്ങി. അത്യാവശ്യ സേവനങ്ങൾ ഒഴികെ മുംബൈയില്‍ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ എന്നിവിടങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതിനെ തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 52 വിമാന സർവീസുകൾ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചുവിട്ടു.

മുംബൈയില്‍ ശക്തമായ മഴ, മരിച്ചവരുടെ എണ്ണം 22 ആയി

മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലാണ്. ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം ദുസ്സഹമായി. കനത്ത മഴയില്‍ മലാഡില്‍ മതില്‍ തകർന്നു വീണ് 14 പേർ മരിച്ചു. പൂനെയില്‍ അഞ്ച് പേരും കല്യാണില്‍ മൂന്നു പേരും മതില്‍ തകർന്ന് മരിച്ചിട്ടുണ്ട്. ഇതോടെ മുംബൈയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാളെയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Intro:Body:

മഴയില്‍ മുങ്ങി മുംബൈ: 22 മരണം 

മുംബൈ: 44 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ മുംബൈ നഗരം മുങ്ങി. അത്യാവശ്യ സേവനങ്ങൾ ഒഴികെ മുംബൈയില്‍ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ എന്നിവിടങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതിനെ തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 52 വിമാന സർവീസുകൾ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചുവിട്ടു. മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും പൂർണമായി വെള്ളത്തിനടിയിലാണ്. ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം ദുസ്സഹമായി. കനത്ത മഴയില്‍ മലാഡില്‍ മതില്‍ തകർന്നു വീണ് 14 പേർ മരിച്ചു. പൂനെയില്‍ അഞ്ച് പേരും കല്യാണില്‍ മൂന്നു പേരും മതില്‍ തകർന്ന് മരിച്ചിട്ടുണ്ട്. ഇതോടെ മുംബൈയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാളെയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.