ETV Bharat / bharat

ആരോഗ്യനിലയില്‍ മാറ്റമില്ലാതെ പ്രണബ് മുഖര്‍ജി - ആരോഗ്യ നിലയില്‍ മാറ്റമില്ല

ഈ മാസം 10നാണ് അദ്ദേഹത്തെ ഡൽഹി ആർമി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്

Pranab Mukherjee  Army hospital  pranab mukherjee health condition  Covid 19  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി  ആരോഗ്യ നിലയില്‍ മാറ്റമില്ല  അഗാധമായ കോമ
പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; ഇപ്പോഴും അഗാധമായ കോമയിലാണെന്ന് ആശുപ്ത്രി അധികൃതര്‍
author img

By

Published : Aug 28, 2020, 2:01 PM IST

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. പ്രണബ് മുഖര്‍ജി ഇപ്പോഴും അഗാധമായ കോമ അവസ്ഥയില്‍ വെന്‍റിലേറ്ററിലാണുള്ളത്. ശ്വാസകോശ അണുബാധയ്ക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുന്നതിനുമുള്ള ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. രക്തസമ്മര്‍ദം, പള്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ മാസം 10നാണ് അദ്ദേഹത്തെ ഡൽഹി ആർമി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്‍റെ മസ്‌തിഷ്‌കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്‍റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.