ഭോപാല്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10049 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 427 ആയി. ഇന്‍ഡോറില്‍ മാത്രം 51 പേര്‍ക്കും, ഭോപ്പാലില്‍ 47 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 29 സംസ്ഥാനങ്ങളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്‍ഡോറില്‍ മാത്രം 3881 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 161 പേരാണ് ഇവിടെ മരിച്ചത്. ഭോപ്പാലില്‍ ഇതുവരെ 1927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2730 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6892 പേർ ഇതുവരെ രോഗവിമുക്തി നേടി. 228042 പേരുടെ സാമ്പിളുകള്‍ ഇതുവരെ സംസ്ഥാനത്ത് പരിശോധനക്ക് വിധേയമാക്കി.
മധ്യപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു - madhya pradesh covid death
കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ്.