ETV Bharat / bharat

ഡല്‍ഹി വായു മലിനീകരണം ; യോഗത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല

author img

By

Published : Nov 15, 2019, 6:37 PM IST

വായു മലിനീകരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച്ച  വിളിച്ച നഗര വികസന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ്ങ് കമ്മിറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നത്

ഡല്‍ഹി വായു മലിനീകരണം ചര്‍ച്ച ചെയ്യാനുള്ള യോഗത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം ശക്തമാകുമ്പോഴും നഗര വികസന ഏജന്‍സികളുടെ യോഗത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. വായു മലിനീകരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച്ച വിളിച്ച നഗര വികസന പാര്‍ലമെന്‍ററി സ്റ്റാന്‍റിങ്ങ് കമ്മിറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നത്. ഡല്‍ഹി ഡവലപ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി എന്നിവര്‍ യോഗത്തിനെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. കിഴക്കൻ ദില്ലിയിൽ നിന്നുള്ള ബിജെപി എംപി ഗൗതം ഗംഭീറും യോഗത്തിനെത്തിയില്ല. 29 എംപിമാരിൽ നാലുപേർ മാത്രമാണ് ഇന്ന് യോഗത്തിൽ പങ്കെടുത്തത്.

ചെയർമാൻ ജഗദാംബിക പാൽ, ആം ആദ്മി എം പി സഞ്ജയ് സിംഗ്, നാഷണൽ കോൺഫറൻസ് (എൻസി) എംപി ഹസ്നെയ്ൻ മസൂദി, ബിജെപി എംപി സിആർ പാട്ടീൽ എന്നിവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത് യോഗം വിലയിരുത്തി. ഇക്കാര്യം കാണിച്ച് സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് കത്തയക്കാനും യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

അതേ സമയം യോഗത്തില്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പങ്കെടുത്തതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. സുപ്രീം കോടതി ഇടപെട്ട യോഗത്തില്‍ ജോയിന്‍റ് സെക്രട്ടറി പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. നഗരവികസന മന്ത്രാലയം വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

https://www.aninews.in/news/national/general-news/mps-bureaucrats-skip-parliamentary-standing-committee-meeting-on-air-pollution20191115170837/

https://www.ndtv.com/india-news/gautam-gambhir-among-mps-absent-at-pollution-meet-parliament-panel-upset-2133043?pfrom=home-livetv

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.