ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ ആകെ എണ്ണം 74 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് വൈറസ് വ്യാപിച്ച ജില്ലകളിലൊന്നാണ് ഇൻഡോർ. 50 വയസ്സിനിടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇവരിൽ ഒരാൾക്ക് വിളർച്ച ബാധിച്ചിരുന്നു. മറ്റൊരാൾക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ബാധിച്ചതായി ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പുതിയ കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,545 ആയി. ഇതിൽ 250 പേർക്ക് രോഗം ഭേദമായി. മാർച്ച് 25 മുതൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
മധ്യപ്രദേശില്‍ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - ഇൻഡോർ
ഇതോടെ കൊവിഡ് ബാധിച്ച് ഇന്‍ഡോര്‍ ജില്ലയിൽ മരിച്ചവരുടെ ആകെ എണ്ണം 74 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പുതിയ കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു
![മധ്യപ്രദേശില്‍ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു Indore Corona hotspot Coronavirus death COVID-19 death in Inodre മധ്യപ്രദേശ് ഇൻഡോർ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7029344-1082-7029344-1588412105264.jpg?imwidth=3840)