ഇൻഡോർ: ഭോപ്പാലിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 17 വയസുള്ള ആൺകുട്ടിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 16 വയസ്സും 14 വയസ്സും പ്രായമുള്ള പെൺകുട്ടികളെ പ്രതികൾ അടുത്തുള്ള പാലം നിർമാണ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് രാത്രി മുഴുവൻ കുടുംബാംഗങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം വീട്ടിലെത്തിയ ഇവർ തങ്ങള്‍ ബലാത്സംഗത്തിന് ഇരയായതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഐപിസി, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ) നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.