ഭോപാൽ: മധ്യപ്രദേശില്‍ ഭൂമിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ബാബർഖേദ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാംസഹായ്, ഭോല എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. ഒരേ ഗ്രാമത്തിലുള്ള രാംസഹായ് ഗുർജാർ, ബാബു ഗുർജാർ എന്നിവർ തമ്മിലുള്ള ഭൂമിത്തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.