ETV Bharat / bharat

മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധി; കോൺഗ്രസ് നേതാക്കൾ കമൽനാഥിനെ കണ്ടു - Congress leaders

ദിഗ്‌വിജയ സിംഗ്, ജിതു പട്വാരി, ബാല ബച്ചൻ, സഞ്ജൻ സിംഗ് വർമ്മ, സുരേന്ദ്ര സിംഗ് ബാഗേൽ തുടങ്ങിയവരാണ് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന് രാജിവച്ചതാണ് കൂടിക്കാഴ്ചയ്ക്കു പിന്നിൽ.

മധ്യപ്രദേശ്  രാഷ്ട്രീയ പ്രതിസന്ധി  കോൺഗ്രസ് നേതാക്കൾ  മുഖ്യമന്ത്രി കമൽനാഥ്  MP political  Digvijaya Singh,  Congress leaders  Kamal Nath
മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധി; കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി കമൽനാഥിനെ കണ്ടു
author img

By

Published : Mar 10, 2020, 4:00 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോൺഗ്രസ് നേതാക്കൾ കമൽനാഥിന്‍റെ വസതിയിലെത്തി. ദിഗ്‌വിജയ സിംഗ്, ജിതു പട്വാരി, ബാല ബച്ചൻ, സഞ്ജൻ സിംഗ് വർമ്മ, സുരേന്ദ്ര സിംഗ് ബാഗേൽ തുടങ്ങിയവരാണ് കമൽനാഥിന്‍റെ വസതിയിലെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന് രാജിവച്ചതാണ് കൂടിക്കാഴ്ചയ്ക്കു പിന്നിൽ.

"പതിനെട്ടു വർഷമായി താൻ കോൺഗ്രസ് പാർട്ടിയിലെ അംഗമാണ്. കഴിഞ്ഞ ഒരു വർഷമായി താൻ പാർട്ടി വിടുന്ന കാര്യം ചിന്തിച്ചുക്കൊണ്ടിരിക്കുന്നു. തന്‍റെ ലക്ഷ്യവും ബോധവും മുൻപുള്ളത് പോലെ തന്നെ ആയിരിക്കുമെന്നു"മാണ് കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ച രാജി കത്തിൽ സിന്ധ്യ പറഞ്ഞത്. രാത്രി വൈകി നടന്ന മന്ത്രിസഭാ യോഗത്തിൽ മധ്യപ്രദേശിലെ 20 ഓളം കാബിനറ്റ് മന്ത്രിമാർ മുഖ്യമന്ത്രി കമൽ നാഥിന് രാജി നൽകി. മുഖ്യമന്ത്രി അവരുടെ രാജി സ്വീകരിച്ചു.

ബി‌ജെ‌പി കുതിരക്കച്ചവടം നടത്തിയെന്നും മധ്യപ്രദേശിലെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ഗൂഡാലോചന നടത്തിയെന്നും നേരത്തെ ദിഗ്‌വിജയ് സിംഗ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.