ETV Bharat / bharat

മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ് - മുസ്ലീം സ്ത്രീകളുടെ നിയമം

ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയതായി പരാതിക്കാരി പറഞ്ഞു.

Triple talaq  Protection of Rights on Marriage  ഭാര്യ  മുത്തലാഖ്  കേസ്  തലാഖ്  മുസ്ലീം സ്ത്രീകളുടെ നിയമം  2019ലെ മുസ്ലീം സ്ത്രീകളുടെ നിയമം
ഭാര്യക്ക് മുത്തലാഖ് നൽകിയതിന് 35 കാരനെതിരെ കേസ്
author img

By

Published : Feb 12, 2020, 8:08 AM IST

ഭോപ്പാൽ: മുത്തലാഖ് ചൊല്ലിയതിന് 35 കാരനെതിരെ കേസ്. ഭാര്യ അഫ്‌സാനയുടെ പരാതിയെ തുടർന്ന് മുഹമ്മദ് റംസാനെതിരെയാണ് കേസ്. മധ്യപ്രദേശിലെ അനുപൂർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയതായി പരാതിക്കാരി പറഞ്ഞു.

2012 ഏപ്രിലിലാണ് റംസാനെ അഫ്‌സാന വിവാഹം കഴിക്കുന്നത്. ഇവർക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞയുടൻ ഭർത്താവ് മോശമായി പെരുമാറാൻ തുടങ്ങി. മൂന്ന് വർഷം മുമ്പ് വീട്ടിൽ നിന്ന് പുറത്താക്കി. തുടർന്ന് അമ്മയോടും സഹോദരനോടും ഒപ്പമാണ് താമസിച്ചുവന്നതെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന നിയമപ്രകാരം മുത്തലാഖിന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.