അഗര്‍ (മധ്യപ്രദേശ്): മഹാരാഷ്‌ട്ര സര്‍ക്കാര്‍ നടപ്പാക്കുന്നതിന് സമാനമായ രീതിയില്‍ മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഹുക്കും സിംഗ് കരദ. മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണം നടപ്പാക്കുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്‌ട്രയിലേതിന് സമാനമായി ന്യൂനപക്ഷങ്ങളുടെ പുരോഗമനത്തിനായി പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് മുസ്ലിം വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള സംവരണം നിയമമാക്കുമെന്ന് മഹാരാഷ്‌ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. ഹൈക്കോടതി വിധി എത്രയും വേഗം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും നവാബ് മാലിക് വ്യക്തമാക്കി.
മധ്യപ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം - ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം
മഹാരാഷ്‌ട്രയിലേതിന് സമാനമായി ന്യൂനപക്ഷങ്ങളുടെ പുരോഗമനത്തിനായി പല പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി ഹുക്കും സിംഗ് കരദ പറഞ്ഞു