ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹോം ക്വാറന്റൈയിനില്‍ നില്ക്കാത്തത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 2 പേര് കൊല്ലപ്പെട്ടു. ബിഹിന്ദ് നഗരത്തിലെ പ്രേംനഗര്‍ കോളനിയിലാണ് കൊലപാതകം നടന്നത്. കലാവാതി (45) സഹോദരന് വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്. 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസം മുന്‍പ് ഡല്‍ഹിയില്‍ നിന്നും വന്ന കോളനിവാസി ഹോം ക്വാറന്റൈയിനില്‍ തുടരാതെ വീടിന് പുറത്തിരിക്കുന്നത് കണ്ട് അയല്‍വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് തര്‍ക്കം മൂത്ത് അയല്‍വാസികളില്‍ ഒരു സ്ത്രീ തലയില്‍ കല്ലുകൊണ്ടുള്ള പ്രഹരമേറ്റും സഹോദരന് കുത്തേറ്റും കൊല്ലപ്പെട്ടത്. കേസില്‍ അന്വേഷണം തുടരുകയാണ്.