ETV Bharat / bharat

ഡല്‍ഹിയില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍

ഡല്‍ഹിയിലെ നരേലയിലാണ് സംഭവം

strangulated to death  delhi latest news  delhi crime  ഡല്‍ഹി വാര്‍ത്തകള്‍  കൊലപാതകം വാര്‍ത്തകള്‍
ഡല്‍ഹിയില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍
author img

By

Published : Aug 2, 2020, 3:03 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി ക്രൂര കൊലപാതകം. മൂന്ന് മക്കളുടെ അമ്മയായ 23കാരിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. പ്രതിയായ ഭര്‍ത്താവ് ഒളിവിലാണ്. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് നരേലയിലെ ഡിഡിഎ ജനതാ ഫ്ലാറ്റില്‍ ഒരു സ്‌ത്രീ മരിച്ചുകിടക്കുന്നതായി പൊലീസിന് ഫോണ്‍ വന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് കഴുത്തറത്തുള്ള കൊലപാതകമാണ് നടന്നതെന്ന് വ്യക്തമായത്. പൊലീസെത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ശനിയാഴ്‌ച കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഈദ്‌ ആഘോഷങ്ങള്‍ക്കായി യുവതിയുടെ വീട്ടിലേക്ക് ഇവര്‍ കുടുംബസമേതം പോയിരുന്നു. തുടര്‍ന്ന് മക്കളെ അവിടെ നിര്‍ത്തി ശനിയാഴ്‌ച രാത്രിയോടെ ഭര്‍ത്താവിനൊപ്പം യുവതി ഫ്ലാറ്റിലക്ക് തിരിച്ചുവന്നു. ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്. എന്നാല്‍ കൃത്യത്തിലേക്ക് നയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതിക്കായി വിവിധ സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.