ചെന്നൈ: തഞ്ചാവൂരിലെ വാടകവീട്ടിൽ അമ്മ, മകൾ, മകളുടെ രണ്ട് കുട്ടികൾ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. 50കാരിയായ അമ്മ ശാന്തി, മകളായ 23കാരി തുളസി ദേവി, തുളസി ദേവിയുടെ രണ്ട് പെൺകുഞ്ഞുങ്ങൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ രണ്ട് പട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് പെൺകുഞ്ഞുങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും വിഷം നൽകിയതിന് ശേഷം അമ്മയും മകളും തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ മുതൽ വീട്ടിൽ നിന്നും ശബ്‌ദം കേൾക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശാന്തിയെ തൂങ്ങി മരിച്ച നിലയിലും തുളസി ദേവിയുടെ മൃതദേഹം കിടക്കയിലുമായിരുന്നു. നാല് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മൃഗങ്ങളുടെയും ശരീരം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.