ലക്‌നൗ: ഉന്നാവ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം റോഡ് മാര്‍ഗമാണ് ഉന്നാവയില്‍ എത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മൃതദേഹം കൊണ്ടുവന്നത്. സംസ്‌കാരം രാത്രി തന്നെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രകോപിതരായ ജനങ്ങള്‍ യുവതിയുടെ വീട്ടിലേക്കെത്തിയ ജില്ലാ മജിസ്ട്രേറ്റിനെ വഴിയിൽ തടഞ്ഞു. ഇത് സ്ഥലത്ത് സംഘർഷാവസ്ഥക്ക് ഇടയാക്കി. വീട്ടിലെത്തിയ മറ്റ് മന്ത്രിമാർക്കും ഉദ്യേഗസ്ഥർക്കും വലിയ പ്രതിഷേധമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. യുപി സർക്കാരിനെതിരെ ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. സംഘർഷ സാധ്യത മുന്നിൽ കണ്ട് വലിയ പൊലീസ് സന്നാഹത്തെ പ്രദേശത്ത് ഒരുക്കിയിരുന്നു.