ETV Bharat / bharat

ഒഡീഷയിലെ കൊവിഡ് കേസുകൾ 15,000 കടന്നു

author img

By

Published : Jul 16, 2020, 1:12 PM IST

494 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

More than 15,000 Covid cases have been registered in Odisha  ഒഡീഷയിലെ കൊവിഡ് കേസുകൾ 15,000 കടന്നു  ഒഡീഷയിലെ കൊവിഡ് കേസുകൾ  Covid cases
ഒഡീഷ

ഭുവനേശ്വർ: ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 15,000 കടന്നു. 494 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 79 ആയി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പുതിയ 494 കേസുകളിൽ 322 എണ്ണം ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നാണെന്നും 172 എണ്ണം കൊവിഡ് -19 രോഗികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയായ ഗഞ്ചത്ത് റിപ്പോർട്ട് ചെയ്തത് 246 കേസുകളാണ്. ഇവിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,867 ആയി. ഖുർദയിൽ 64 പുതിയ കേസുകളും കട്ടക്ക് 38, ബാലസോർ 21 കേസുകളും രജിസ്റ്റർ ചെയ്തു.

79 കോവിഡ് -19 മരണങ്ങളിൽ 48 എണ്ണം ഗഞ്ചത്ത് നിന്നാണ്. ഖുർദയിൽ 13, കട്ടക്കിൽ എട്ട്, പുരിയിൽ രണ്ട്, അംഗുൾ, ബർഗഡ്, ഭദ്രക്, ഗജപതി, ജജ്പൂർ, കേന്ദ്രപാറ, റായഗഡ, സുന്ദർഗഡ് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 4,813 ആണ്. 10,476 പേർ രോഗത്തിൽ നിന്ന് കരകയറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.