ഗാന്ധിനഗര്‍ : അറുപ്പത്തിയൊൻപതാം പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കുകൾക്കിടയിലും മാതാവായ ഹീരാബെന്നിന്‍റെ പക്കലെത്തി. പിറന്നാൾ ദിനത്തില്‍ മാതാവിനൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ഉച്ചഭക്ഷണം.
2022നുള്ളില്‍ ഗുജറാത്തിലുള്ള ഓരോ കര്‍ഷക കുടുംബത്തിന്‍റെയും വരുമാനം ഇരട്ടിയാക്കുന്നതിനായി സര്‍ക്കാര്‍ നിരന്തരമായി ശ്രമിക്കുന്നുണ്ടെന്നും അതിനുവേണ്ടി നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. പിറന്നാളാഘോഷത്തോടനുബന്ധിച്ച് കെവാഡിയയിലെ ചിത്രശലഭോദ്യാനത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.