ETV Bharat / bharat

അമ്മമാരെയും പെണ്‍മക്കളെയും പരിപാലിക്കുന്നതിനാലാണ് വിജയിച്ചതെന്ന് മോദി - bihar polls 2020

ഫോര്‍ബ്‌സ്‌ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബിഹാര്‍ തെരഞ്ഞെടുപ്പ്  ബിഹാര്‍  മോദി  നരേന്ദ്ര മോദി  Modi wins because he cares for India's mothers, daughters  Forbesganj rally  pm modi latest news  Modi  bihar polls 2020  bihar polls
ഇന്ത്യയിലെ അമ്മമാരെയും പെണ്‍മക്കളെയും പരിപാലിക്കുന്നതിനാലാണ് വിജയിച്ചതെന്ന് മോദി
author img

By

Published : Nov 3, 2020, 1:36 PM IST

Updated : Nov 3, 2020, 3:00 PM IST

പട്‌ന: ഇന്ത്യയിലെ അമ്മമാരെയും പെണ്‍മക്കളെയും പരിപാലിക്കുന്നതിനാലാണ് വിജയിച്ചതെന്ന് പ്രധാനമന്ത്രി മോദി. ഫോര്‍ബ്‌സ്‌ഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ആളുകള്‍ ചോദിക്കുന്നു. രാജ്യത്തെ അമ്മമാരെയും പെണ്‍മക്കളെയും പരിപാലിക്കുന്നതിനാലാണ് വിജയിച്ചതെന്നും അതിനാലാണ് അമ്മമാര്‍ മോദിയെ അനുഗ്രഹിക്കുന്നത് തുടരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിഹാറിലെ എല്ലാവീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും ലഭിച്ചിട്ടുണ്ട്. 2021 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ബിഹാറിലെ ജനങ്ങളുടെ കൂടുതല്‍ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ മാത്രമാണ് അവര്‍ക്ക് അറിയാവുന്നതെന്നും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളെ കൂടുതല്‍ കാലം വിഡ്ഢിയാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസിന് നിലവില്‍ ലോക്‌സഭയിലും രാജ്യസഭയിലും 100 എംപിമാര്‍ പോലുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്‌ച രാവിലെ 7 മണിക്ക് ആരംഭിച്ചു. 17 ജില്ലകളിലായി 94 അസംബ്ലി സീറ്റുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 2.86 കോടിയിലധികം ജനങ്ങളാണ് സമ്മതിദാനവാകശം വിനിയോഗിക്കുന്നത്. ബിജെപിയില്‍ നിന്ന് 46 പേരും, ജെഡിയുവില്‍ നിന്ന് 43 പേരും, ആര്‍ജെഡിയില്‍ നിന്ന് 56 പേരും, കോണ്‍ഗ്രസില്‍ നിന്ന് 24 പേരും ഉള്‍പ്പെടെ 1464 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

Last Updated : Nov 3, 2020, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.