ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്യും. 28ന് നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും.
ഇന്ന് ചേരുന്ന അവസാന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ രാഷ്ട്രപതി ബിജെപിയെ ക്ഷണിക്കും. രണ്ടാം മന്ത്രിസഭയുടെ അംഗങ്ങളുടെ കാര്യങ്ങള്‍ നരേന്ദ്ര മോദിയും അമിത് ഷായുമായിരിക്കും തീരുമാനിക്കുക.
അതേസമയം, പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുന്നത് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് ആയിരിക്കുമെന്നാണ് സൂചനകള്‍. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കര്‍. കഴിഞ്ഞ തവണ കര്‍ണാടകയില്‍ നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇത്തവണ തെരഞ്ഞെടുപ്പില്‍ മുനിയപ്പ പരാജയപ്പെട്ട സാഹചര്യത്തില്‍ കൊടിക്കുന്നില്‍ സുരേഷാണ് പ്രോ ടേം സ്പീക്കറാവാന്‍ സാധ്യക കൂടുതല്‍. അങ്ങനെ വന്നാല്‍ നരേന്ദ്ര മോദിക്ക് സത്യപ്രതജ്ഞ ചൊല്ലി നല്‍കേണ്ട ചുമതല കൊടിക്കുന്നില്‍ സുരേഷിനായിരിക്കും.