ന്യൂഡൽഹി: കൊവിഡിനെ പിടിച്ചുകെട്ടാൻ മുൻനിരയിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് സൈന്യം നൽകിയ ആദരവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ധൈര്യത്തോടെ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് അഭിവാദ്യങ്ങൾ. അവരെ അഭിനന്ദിച്ച നമ്മളുടെ സായുധ സേനക്കും അഭിനന്ദനം, മോദി ട്വിറ്ററിൽ കുറിച്ചു. സൈനികർ ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന ആദരവിന്‍റെ വീഡിയോയും ട്വീറ്റിനൊപ്പം അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
-
Saluting those who are at the forefront, bravely fighting COVID-19.
— Narendra Modi (@narendramodi) May 3, 2020 " class="align-text-top noRightClick twitterSection" data="
Great gesture by our armed forces. pic.twitter.com/C5qtQqKxmA
">Saluting those who are at the forefront, bravely fighting COVID-19.
— Narendra Modi (@narendramodi) May 3, 2020
Great gesture by our armed forces. pic.twitter.com/C5qtQqKxmASaluting those who are at the forefront, bravely fighting COVID-19.
— Narendra Modi (@narendramodi) May 3, 2020
Great gesture by our armed forces. pic.twitter.com/C5qtQqKxmA
ഇന്ന് രാജ്യത്തെ നിരവധി പട്ടണങ്ങളിലും നഗരങ്ങളിലുമായി വ്യോമസേന ഫ്ലൈ പാസ്റ്റ് സംഘടിപ്പിച്ചിരുന്നു. ശ്രീനഗർ മുതല്‍ തിരുവനന്തപുരം വരെ ആകാശത്ത് പുഷ്‌പവൃഷ്ടി നടത്തിയാണ് വ്യോമസേന സൂപ്പർഹീറോകളായ ഡോക്‌ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ആദരവ് അർപ്പിച്ചത്.