ETV Bharat / bharat

മാധ്യമ സ്വാതന്ത്ര്യം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് അമിത് ഷാ - ദേശീയ പ്രസ് ദിനം

ദേശീയ പ്രസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത് അമിത് ഷാ ട്വീറ്റ് ചെയ്‌തു.

freedom of Press  Modi  Amit Shah  National Press Day  coronavirus  Prakash Javadekar  മാധ്യമസ്വാതന്ത്യത്തോട് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് അമിത് ഷാ  അമിത് ഷാ  ദേശീയ പ്രസ് ദിനം  പ്രകാശ് ജാവദേക്കര്‍
മാധ്യമസ്വാതന്ത്യത്തോട് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് അമിത് ഷാ
author img

By

Published : Nov 16, 2020, 4:38 PM IST

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തോട് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുകയും ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്‌തുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്‌തു. ദേശീയ പ്രസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത അമിത് ഷാ രാജ്യത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി മാധ്യമ സമൂഹം അശ്രാന്ത പരിശ്രമം നടത്തുന്നുവെന്നും ട്വീറ്റ് ചെയ്‌തു. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമങ്ങളും സുപ്രധാന പങ്കു വഹിച്ചെന്ന് ആഭ്യന്തര മന്ത്രി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

  • Greetings on #NationalPressDay. Our media fraternity is working tirelessly towards strengthening the foundations of our great nation. Modi govt is committed towards the freedom of Press and strongly oppose those who throttle it.
    I applaud Media’s remarkable role during COVID-19.

    — Amit Shah (@AmitShah) November 16, 2020 " class="align-text-top noRightClick twitterSection" data=" ">

പത്ര സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ മൂലക്കല്ലാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ വെബിനാറില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. 1966ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെ അന്നേ ദിവസം രാജ്യം ദേശീയ പ്രസ് ദിനമായി ആചരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.