ഐസ്വാള്‍: മിസോറാമില്‍ 24 മണിക്കൂറിനിടെ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3217 ആയി. മിസോറം സര്‍ക്കാറിന്‍റെ കണക്കുപ്രകാരം 562 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ 2526 പേര്‍ സംസ്ഥാനത്ത് രോഗവിമുക്തി നേടി. ഇതുവരെ രണ്ട് പേര്‍ക്കാണ് മിസോറാമില്‍ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 86,36,012 ആയി. കഴിഞ്ഞ ദിവസം 512 പേരും കൂടി മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 1,27,571ആയി. നിലവില്‍ 4,94,657 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 50,326 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ 80,13,784 പേര്‍ ഇന്ത്യയിലാകെ ഇതുവരെ രോഗവിമുക്തി നേടി.