റായ്‌പൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ അധ്യാപകന്‍ ഒളിവില്‍. ഛത്തീസ്‌ഗഢിലെ ജഷ്‌പൂരിലാണ് സംഭവം. ജഷ്‌പൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകനായ റഷീദ് അന്‍വര്‍ ഖാനാണ് സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുന്നത്. ഇയാളുടെ സഹായിയെ പൊലീസ് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു.
വിദ്യാര്‍ഥിനി ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം ബന്ധുക്കള്‍ അറിയുന്നത്. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അധ്യാപകന്‍ സഹായിയുടെ സഹായത്തോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്‍ബന്ധിത ഗര്‍ഭച്‌ഛിദ്രം നടത്തി. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്‌മാസ്റ്ററും പ്രതിയായ അധ്യാപകനുമടക്കം നാല് പേരെ ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ് ചെയ്‌തു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.