ETV Bharat / bharat

യുപിയിൽ വീണ്ടും ക്രൂര കൊലപാതകം; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കരള്‍ ചൂഴ്‌ന്നെടുത്തു - യുപിയിൽ വീണ്ടും ക്രൂര കൊലപാതകം

സംഭവത്തില്‍ അങ്കുൻ, വീരൻ എന്നീ രണ്ട് പ്രതികളും ദമ്പതികളും അറസ്റ്റിലായി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്

Minor girl raped and killed on superstition belief  Minor girl raped and killed  police arrested four in Kanpur rape case  rape case in Kanpur  കാൺപൂർ  ഉത്തർപ്രദേശ് പീഡനം  കരൾ തിന്നും  യുപിയിൽ വീണ്ടും ക്രൂര കൊലപാതകം  കരള്‍ ചൂഴ്‌ന്നെടുത്തു
murder
author img

By

Published : Nov 17, 2020, 10:39 AM IST

Updated : Nov 17, 2020, 11:19 AM IST

കാൺപൂർ: ഉത്തർപ്രദേശിൽ ക്രൂര കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തിൽ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. ദീപാവലി ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വയര്‍ പിളര്‍ന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം വയലിൽ കണ്ടെത്തുകയായിരുന്നു.

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കരള്‍ ചൂഴ്‌ന്നെടുത്തു: യുപിയിൽ വീണ്ടും ക്രൂര കൊലപാതകം

സംഭവത്തില്‍ അങ്കുൻ, വീരൻ എന്നീ രണ്ട് പ്രതികളും ദമ്പതികളും അറസ്റ്റിലായി. ദമ്പതികള്‍ക്ക് കുട്ടികളില്ലാതിരുന്നതിനാൽ പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തിലാണ് കൊലപ്പെടുത്തി കരള്‍ പിഴുതെടുക്കാന്‍ കൊട്ടേഷന്‍ നല്‍കിയത്. കുറ്റകൃത്യം നടത്തിയ രണ്ട് പേർ ദമ്പതികളുടെ ബന്ധുക്കളാണ്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും കുറ്റകൃത്യം ചെയ്യാൻ 1,500 രൂപയാണ് പ്രതിഫലം ലഭിച്ചതെന്നും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കരൾ ദമ്പതികൾക്ക് നൽകിയതായും പ്രതികൾ സമ്മതിച്ചതായി എസ്‌പി ബ്രിജേഷ് കുമാർ പറഞ്ഞു.

പെൺകുട്ടിയുടെ ഹൃദയവും കരളും പരശുരാമിന് നൽകിയതായും പൊലീസ് പറഞ്ഞു. അന്ധവിശ്വാസിയായ പരശുരാമും ഭാര്യ സുനൈനയും കരളും മറ്റ് ശരീരാവയവങ്ങളും പങ്കിട്ടെടുത്തെന്നും ചില അവയവങ്ങൾ നായ്ക്കൾക്ക് നൽകിയെന്നും അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Last Updated : Nov 17, 2020, 11:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.