അമരാവതി: ജല സ്രോതസുകള്‍ ദുര്‍ലഭമായ മേഖലയാണ് ചിറ്റൂർ. ഇവിടെ കൃഷി ചെയ്യണമെങ്കില്‍ ഡ്രിപ്പ് അല്ലെങ്കില്‍ സ്പ്രിങ്ക്‌ളര്‍ (തുള്ളി) ജലസേചനമാണ് ഏക വഴി. അതിനാല്‍ വളരെ കുറച്ച് ജലം ആവശ്യമായ ഭക്ഷ്യ വിളകളാണ് ഈ മേഖലയിൽ കൃഷി ചെയ്യുക. ഇതിനായി എം.കെ പുരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചോളം ബാങ്ക് കർഷകർക്ക് നിരവധി സഹായങ്ങൾ ചെയ്യുന്നു. ചോളവും മറ്റ് ഭക്ഷ്യ ധാന്യങ്ങളും കൃഷി ചെയ്യുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കുന്നു.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുപ്പത്തിനടുത്താണ് എം.കെ പുരം ഗ്രാമം. അവിടെ വിശാല റെഡ്ഡി എന്ന വനിതയാണ് ചോളം ബാങ്ക് സ്ഥാപിച്ചത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അവര്‍ സംരംഭകർക്കായി പരിശീലനം നൽകുന്ന ഒരു വ്യക്തിയാണ്. ജന്മനാട്ടിലേക്ക് തിരികെയെത്തിയതോടെ ഗ്രാമത്തിലെ കര്‍ഷകരെ സഹായിക്കുക എന്നതായി വിശാല റെഡ്ഡിയുടെ ലക്ഷ്യം. ഒരുകാലത്ത് കുറുക്ക വാലന്‍, കുഞ്ഞു കോഡോ, ബാര്‍ണിയാഡ് എന്നി ചോളങ്ങള്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ക്രമേണ വാണിജ്യ വിളകളിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടതായി വിശാല റെഡ്ഡി മനസിലാക്കി. തുടർന്നാണ് ചോളം ബാങ്ക് സ്ഥാപിക്കുന്നത്.
ഭക്ഷ്യ ധാന്യങ്ങള്‍ കൃഷി ചെയ്യുന്നതിനായി ഇതിനോടകം 50 കര്‍ഷകരെ ചോളം ബാങ്ക് അധികൃതർ സജ്ജരാക്കി. അനുഭവ സമ്പത്തുള്ള കര്‍ഷകരുടെ അറിവുകൾ യുവ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ പ്രോത്സാഹിപ്പിച്ചു. ജൈവ രീതികളിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ കൃഷി ചെയ്ത് ലാഭം ഉണ്ടാക്കുന്നതിനായി കര്‍ഷകര്‍ക്ക് ഉപദേശങ്ങൾ നല്‍കി. കര്‍ഷകരുടെ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാകുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് ചോളം ബാങ്കും അണിയറ പ്രവര്‍ത്തകരും.
ഒരു പരീക്ഷണം എന്ന നിലയില്‍ ഏതാണ്ട് 25 ഏക്കര്‍ സ്ഥലത്താണ് നിലവില്‍ ചോളം കൃഷി ചെയ്യുന്നത്. ഉൽപാദക അസോസിയേഷനില്‍ കര്‍ഷകര്‍ക്ക് അംഗത്വം നല്‍കാൻ ചോളം ബാങ്ക് പദ്ധതിയിടുന്നു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിന് സഹായിക്കാനാണിത്. നിരവധി ഉപകരണങ്ങളും വിത്തുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കര്‍ഷകരില്‍ അവബോധം സൃഷ്‌ടിക്കാനുള്ള നിരവധി നടപടികളും എടുത്തു വരുന്നു..
ചോളം ബാങ്ക് സ്ഥാപിച്ചതിലൂടെ കര്‍ഷകര്‍ക്ക് സഹായിയാകണമെന്ന വിശാലയുടെ സ്വപ്‌നമാണ് യാഥാർഥ്യമായത്. പരസ്പരം അകന്നു കഴിഞ്ഞിരുന്ന കര്‍ഷകരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും പരമ്പരാഗത രീതികളിലൂടെ ചോളം കൃഷി ചെയ്യാനും അവർക്ക് സാധിച്ചു. എല്ലാ കര്‍ഷകരെയും സ്വയം പര്യാപ്‌തരാക്കുന്നതിന് തങ്ങളുടെ സേവനങ്ങള്‍ വിശാലമാക്കുകയാണ് ചോളം ബാങ്ക്..