ശ്രീനഗര്‍: കശ്‌മീരില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ നവാക്കഡല്‍ മേഖലയിലാണ് ഇന്ന് ഏറ്റുമുട്ടല്‍ ഉണ്ടായത്. സിആര്‍പിഎഫ് ജവാനും ,പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. മേഖലയില്‍ ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ 2 മണി മുതല്‍ ആരംഭിച്ച വെടിവെപ്പ് 5 മണിക്കൂര്‍ നീണ്ടു നിന്നു.
മുന്‍കരുതല്‍ നടപടിയായി നഗരത്തിലെ ബിഎസ്എന്‍എല്‍ പോസ്‌റ്റ് പെയ്‌ഡ് ഒഴികെയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു. നേരത്തെ കശ്‌മീര്‍ സോണ്‍ പൊലീസ് ഏറ്റുമുട്ടല്‍ വിവരം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.
-
#Encounter has started at #Kanemazar #Nawakadal area of #Srinagar. JKP and CRPF are on the job. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) May 18, 2020 " class="align-text-top noRightClick twitterSection" data="
">#Encounter has started at #Kanemazar #Nawakadal area of #Srinagar. JKP and CRPF are on the job. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) May 18, 2020#Encounter has started at #Kanemazar #Nawakadal area of #Srinagar. JKP and CRPF are on the job. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) May 18, 2020