ETV Bharat / bharat

അതിഥി തൊഴിലാളികളെ ഒഡീഷയിലെത്തിക്കാൻ ട്രെയിന്‍ സർവീസ് നടത്തുമെന്ന് തെലങ്കാന സർക്കാർ - ശ്രമിക് ട്രെയിൻ

ഒഡീഷ സ്വദേശികളായ 6000ത്തോളം കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ മൂന്ന് ശ്രമിക് ട്രെയിനുകൾ ഇന്ന് സർവീസ് നടത്തുമെന്ന് തെലങ്കാന സർക്കാർ.

Odisha migrant workers  തെലങ്കാന  Telangana  Odisha  ഒഡീഷ  ഒഡീഷ കുടിയേറ്റ തൊഴിലാളികൾ  ശ്രമിക് ട്രെയിൻ  shramik trains
കുടിയേറ്റ തൊഴിലാളികളെ ഒഡീഷയിലെത്തിക്കാൻ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് തെലങ്കാന സർക്കാർ
author img

By

Published : Jun 2, 2020, 12:48 PM IST

ഹൈദരാബാദ്: ഒഡീഷ സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാൻ മൂന്ന് ശ്രമിക് ട്രെയിനുകൾ ഇന്ന് സർവീസ് നടത്തുമെന്ന് തെലങ്കാന സർക്കാർ. കരീംനഗർ, നിസാമാബാദ് ജില്ലാ ഭരണകൂടമാണ് 6000 ത്തോളം കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള തൊഴിലാളികൾക്കായി മൂന്ന് ശ്രമിക് ട്രെയിനുകൾ ഇന്ന് സർവീസ് നടത്തും.

വിശദമായ പരിശോധനകൾക്ക് ശേഷമാണ് തൊഴിലാളികളെ റെയിൽവെ സ്റ്റേഷനിൽ പ്രവേശിപ്പിക്കുക. വിവിധ ജില്ലകളിൽ നിന്നും ഇവരെ റെയിൽവെ സ്റ്റേഷനിലെത്തിക്കാൻ അണുവിമുക്തമാക്കിയ 170 ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ, യാത്രാവിവരങ്ങൾ എന്നിവ രേഖപ്പെടുത്തും. കൃത്യമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഭക്ഷണവും വിതരണം ചെയ്യുമെന്ന് അഡിഷണൽ കലക്‌ടർ ശ്യാംപ്രസാദ് ലാൽ പറഞ്ഞു. കൊവിഡ് ലക്ഷണങ്ങളുള്ള തൊഴിലാളികളെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. സ്ഥിതിഗതികൾ മനസിലാക്കാൻ കലക്‌ടർ ശശാങ്ക റെയിൽവെ സ്റ്റേഷൻ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.