ന്യൂഡൽഹി: ലോക്‌ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികളോട് പതിവ് ജോലിസ്ഥലത്ത് തുടരാൻ സർക്കാർ ആവശ്യപ്പെട്ടു. തൊഴിലുടമക്കോ ഭൂവുടമക്കോ അവരെ ഒഴിപ്പിക്കാൻ കഴിയില്ല. പല കുടിയേറ്റ തൊഴിലാളികളും ഇതിനകം തന്നെ അവരുടെ സ്ഥലങ്ങളിൽ എത്തപ്പെട്ടതിനാൽ നിലവിൽ അവർ താമസിക്കുന്ന സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ആരോഗ്യ പ്രവർത്തനം നടക്കുക.
ബസ് സ്‌റ്റാന്‍ഡുകള്‍, റെയിൽവേ സ്റ്റേഷനുകള്‍ എന്നീ പൊതുസ്ഥലങ്ങളിലെ ആൾകൂട്ടങ്ങൾ ഒഴിവാക്കാൻ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിക്കും. കൊവിഡ് 19ന്‍റെ ലക്ഷണങ്ങൾ ഉള്ളവരെ കൊവിഡ് 19ചികിത്സാ ആശുപത്രിയിലേക്ക് മാറ്റും. 60 വയസിന് മുകളിൽ പ്രായമായവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കും. മറ്റുള്ളവർ വീടികളിൽ സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും അധികൃതര്‍ അറിയിച്ചു.