ലക്‌നൗ: അതിഥി തൊഴിലാളി ട്രക്കിടിച്ച് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി മോഹൻ (40) ആണ് മരിച്ചത്. ലോക്ക് ഡൗണിൽ ഛത്തീസ്‌ഗഢിൽ കുടുങ്ങിയ അതിഥി തൊഴിലാളി സ്വദേശമായ ഉത്തർപ്രദേശിലേക്ക് സൈക്കിളിൽ മടങ്ങവെയാണ് അമിതവേഗത്തിൽ വന്ന ട്രക്കിടിച്ച് മരിച്ചത്.
മോഹനോടൊപ്പം ഉണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മൂന്ന് തൊഴിലാളികളുടെ നില തൃപ്തികരമെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൂപ്രണ്ട് ശേഖർ വൈശ്യ പറഞ്ഞു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.