ലഖ്‌നൗ: ഗുജറാത്തിൽ നിന്ന് ബിഹാറിലേക്ക് പോയ ശ്രമിക് ട്രെയിനിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ബാലിയയിൽ വെച്ചാണ് 58കാരനായ ഭൂഷൺ സിംഗ് മരിച്ചതായി കണ്ടെത്തിയത്. ബിഹാറിലെ സരൺ സ്വദേശിയായിരുന്നു ഭൂഷൺ സിംഗ്. ട്രെയിനിൽ ഭക്ഷണവും വെള്ളവും ലഭ്യമായിരുന്നില്ലെന്നും ട്രെയിനിലെ ഫാനുകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്ന് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു.
ശ്രമിക് ട്രെയിനിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി - ലഖ്‌നൗ
ട്രെയിനിൽ ഭക്ഷണവും വെള്ളവും ലഭ്യമായിരുന്നില്ലെന്നും ഫാനുകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു

ശ്രമിക് ട്രെയിനിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി