ETV Bharat / bharat

81 കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു ലിറ്റര്‍ പാല്‍

സോനെഭദ്ര ജില്ലയിലെ സലൈബാൻവ പ്രദേശത്തെ പ്രൈമറി സ്കൂളിലാണ് സംഭവം. 81 കുട്ടികള്‍ക്ക് നല്‍കാനായി ഉണ്ടാക്കിയ തെഹ്രി എന്ന വിഭവത്തിന് ഒരു ലിറ്റര്‍ പാല്‍ മാത്രമാണ് ഉപയോഗിച്ചത്

സോനെഭദ്ര ജില്ല  പ്രൈമറി സ്കൂള്‍  പാലില്‍ വെള്ളം ചേര്‍ത്തു  Mid Day Meal  UP school  1 litre milk
81 കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു ലിറ്റര്‍ പാല്‍
author img

By

Published : Nov 29, 2019, 1:53 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാലില്‍ വെള്ളം ചേര്‍ത്ത് സ്കൂള്‍ അധികൃതര്‍. 81 കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു ലിറ്റര്‍ പാല് മാത്രമാണ് നല്‍കിയത് .പാലില്‍ വെള്ളം ചേർത്താണ് 81 കുട്ടികള്‍ക്കായി നല്‍കിയത്. സോനെഭദ്ര ജില്ലയിലെ സലൈബാൻവ പ്രദേശത്തെ പ്രൈമറി സ്കൂളിലാണ് സംഭവം. കുട്ടികള്‍ക്ക് നല്‍കായുള്ള തെഹ്രി എന്ന വിഭവം ഉണ്ടാക്കാനായി ഒരു ലിറ്റര്‍ പാല്‍ മാത്രമാണ് സ്കൂള്‍ അധികൃതര്‍ പാചകക്കാരനെ ഏല്‍പ്പിച്ചത്. ഇതിന് മുമ്പും സ്കൂളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ ആരോപിച്ചു.

81 കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു ലിറ്റര്‍ പാല്‍

171 കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്കൂളില്‍ എൺപത്തിയൊന്ന് കുട്ടികളാണ് അന്നേ ദിവസം ഉണ്ടായിരുന്നത്. രണ്ട് സ്‌കൂളുകളുടെ ചുമതലയുള്ളതിനാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന പാലിന്‍റെ കാര്യത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കാനായില്ലെന്ന് സ്കൂള്‍ മേധാവി ശൈലേഷ് കനൗജ പറഞ്ഞു. ഇക്കാര്യം അറിഞ്ഞയുടനെ സ്കൂളില്‍ പരിശോധന നടത്തിയതായും ഹെഡ്മാസ്റ്ററോട് വിവരങ്ങള്‍ തേടിയതായും ബേസിക്ക് ശിക്ഷ അധികാരി ഗോരഖ്‌നാഥ് പട്ടേൽ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളില്‍ അന്വേഷണം നടത്തി. അന്വേഷണസംഘം രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.