മുംബൈയിൽ നിന്നും യാത്രക്കാരുമായി സിംഗപ്പൂരിലേക്കു പറന്ന സിംഗപ്പൂർ എയർലൈൻസിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 263 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിൽ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം സുരക്ഷിതമായി സിംഗപ്പൂർ ചംഗി വിമാനത്താവളത്തിൽ തിരിച്ചിറക്കി.
രാത്രി 11.35 ന് പുറപ്പെട്ട എസ്ക്യൂ 423 വിമാനത്തിനാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി നേരിട്ടത്. തുടർന്നാണ് വിമാനം അടിയന്തരമായി സിംഗപ്പൂർ ചംഗി വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും സെക്യൂരിറ്റി വിഭാഗം പരിശോധന നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി അന്വേഷണ അധികൃതർ ഒരു കുട്ടിയേയും സ്ത്രീയെയും തടഞ്ഞ് വച്ചിരിക്കുന്നതായി റിപ്പോർട്ട്.
മുംബൈയിൽ നിന്ന് സിങ്കപ്പൂരിലേക്കുള്ള എസ്ക്യു423 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായി സിംഗപ്പൂർ എയർലൈൻസ് സ്ഥിരീകരിച്ചു. 2019 മാർച്ച് 26 ന് രാവിലെ 8.00 ഓടെയാണ് സിംഗപ്പൂരിലെത്തിയത്. കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്ന് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി.