ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്‌ട്രപതി തള്ളി. ഗവർണർ അനിൽ ബൈജലിന്‍റെ ഓഫീസിൽ നിന്ന് സ്വീകരിച്ച ഹർജി മണിക്കൂറുകളുടെ അവലോകനത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച രാത്രി രാഷ്ട്രപതിക്ക് സമർപ്പിച്ചത്. മുകേഷിന്‍റെ ദയാഹർജി ഡൽഹി സർക്കാർ വ്യാഴാഴ്‌ച നിരസിക്കുകയും ഫയൽ ബൈജാലിന്‍റെ ഓഫീസിലേക്ക് കൈമാറുകയും ചെയ്തതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ ലഭിച്ചത്. മുകേഷിന്‍റെ ഹർജി പരിഗണിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി വ്യാഴാഴ്‌ച തിഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
പ്രതികളുടെ വധശിക്ഷ വാറണ്ടിൽ ഇടപെടാൻ നേരത്തെ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അതേസമയം, ദയാ ഹർജി സമർപ്പിച്ചതിനാൽ പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.