ന്യൂഡൽഹി: തബ് ലീഗ് ജമാഅത്ത് മേധാവി മൗലാന സാദ് കൊവിഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച്. മൗലാന സാദിനെതിരെ കേസ് ഫയൽ ചെയ്ത് രണ്ട് മാസം പിന്നിടുകയാണ്. സർക്കാർ ലബോറട്ടറിയിൽ നിന്നും കൊവിഡ് പരിശോധന നടത്തി ഫലം ലഭിച്ചതിന് ശേഷമേ അന്വേഷണ സംഘം ചോദ്യം ചെയ്യൂ.
ഏപ്രിലിൽ തബ് ലീഗ് ജമാഅത്ത് തലവന് നെഗറ്റീവ് ആണെന്ന് കാണിച്ചുകൊണ്ട് അഭിഭാഷകൻ പരിശോധന ഫലം സമർപ്പിച്ചതാണ്. എന്നാൽ, സർക്കാർ ആശുപത്രിയിൽ നിന്ന് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റേത് ഉൾപ്പെടെ നിരവധി വിഭാഗങ്ങളുടെ വകുപ്പുകളിൽ മൗലാന സാദിനെതിരെ കേസ് ചുമത്തിയിരുന്നു.
മൗലാന സാദ് കൊവിഡ് റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് - : തബ് ലീഗ് ജമാഅത്ത് തലവൻ
സർക്കാർ ആശുപത്രിയിൽ നിന്ന് പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് നിർദേശം