ETV Bharat / bharat

സ്‌ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ കൈകോർക്കാം; ഇന്ന് വിവേചന രഹിത ദിനം - HIV

എച്ച്‌ഐവിയിലും മറ്റ് രോഗങ്ങളിലും മാത്രമായി ഈ ദിനത്തെ ഒതുക്കാതെ എല്ലാ മേഖലകളിലും സ്‌ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന വിവേചനങ്ങളെ ഉയർത്തിക്കാട്ടുകയാണ് ഈ വർഷത്തെ വിവേചന രഹിത ദിനത്തിന്‍റെ ലക്ഷ്യം.

വിവേചന രഹിത ദിനം  സീറോ ഡിസ്‌ക്രിമിനേഷൻ ഡേ  എച്ച്‌ഐവി  യുഎൻ പ്രോഗ്രാം  Zero Discrimination Day  HIV  un
സ്‌ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ കൈകോർക്കാം; ഇന്ന് വിവേചന രഹിത ദിനം
author img

By

Published : Mar 1, 2020, 1:11 PM IST

ന്യൂഡൽഹി: ഇന്ന് മാർച്ച് ഒന്ന്, വിവേചന രഹിത ദിനം (സീറോ ഡിസ്‌ക്രിമിനേഷൻ ഡേ). ലോകത്താകമാനമുള്ള സ്‌ത്രീകളും പെൺകുട്ടികളും നേരിടുന്ന വിവേചനത്തിനെതിരെ ഈ ദിനം ആചരിക്കുന്നു. എച്ച്ഐവി സംബന്ധിച്ച യുഎൻ പ്രോഗ്രാമിന് ശേഷം 2014 മാർച്ച് ഒന്നിനാണ് യുഎൻ ആദ്യമായി ഈ ദിനം ആചരിക്കുന്നത്. 2013 ലെ ലോക എയ്‌ഡ്‌സ് ദിനത്തിലാണ് വിവേചന രഹിത ക്യാമ്പയിൻ ആരംഭിക്കുന്നത്.

ആദ്യ സമയത്ത് എച്ച്‌ഐവിയും മറ്റ് രോഗങ്ങളും കാരണം സ്‌ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ദിനം ആചരിച്ചിരുന്നത്. എന്നാൽ എല്ലാ മേഖലകളിലും സ്‌ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന വിവേചനങ്ങളെ ഉയർത്തിക്കാട്ടുകയായി വർഷത്തെ വിവേചന രഹിത ദിനത്തിന്‍റെ ലക്ഷ്യം. യുഎൻ അന്താരാഷ്‌ട്ര തൊഴിലാളി സംഘടനയുടെ പുതിയ കണക്ക് പ്രകാരം 15 മുതൽ 64 വയസ് വരെ പ്രായമുള്ള സ്‌ത്രീകളുടെ തൊഴിൽ നിരക്ക് 2018 ൽ 53 ശതമാനവും സമാന പ്രായമുള്ള പുരുഷന്മാർക്ക് 80.6 ശതമാനവുമാണ്.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകളുടെ എണ്ണം 1990നും 2018നും ഇടക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാകർത്താക്കൾക്ക് നൽകുന്ന അവധി, ശിശു സംരക്ഷണം, ജോലിഭാരത്തിലെ കുറവ് എന്നിവ അതിന് വലിയൊരു കാരണമാണ്. എന്നാൽ ദക്ഷിണേഷ്യയിലെ താഴ്‌ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിൽ സ്‌ത്രീകളുടെ പങ്കാളിത്തം കുറവാണെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ തൊഴിലാളി സ്‌ത്രീകളുടെ പങ്കാളിത്തം 1990ലെ 35 ശതമാനത്തിൽ നിന്ന് 2018ൽ 27 ശതമാനമായി കുറഞ്ഞു.

2016ൽ നടത്തിയ സാമൂഹിക മനോഭാവത്തെക്കുറിച്ചുള്ള സർവേയനുസരിച്ച് 40 മുതൽ 60 ശതമാനം പുരുഷന്മാരും സ്‌ത്രീകളും കരുതുന്നത് ഭർത്താവിന് വരുമാനമുണ്ടെങ്കിൽ വിവാഹിതരായ സ്‌ത്രീകൾ ജോലി ചെയ്യരുത് എന്നാണ്. ഇന്ത്യയിൽ സ്‌ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 2005 ലെ 36.7 ശതമാനത്തിൽ നിന്ന് 2018ൽ 26 ശതമാനമായി കുറഞ്ഞു. 95 ശതമാനം സ്‌ത്രീകൾ അസംഘടിത മേഖലകളിലാണ് ജോലി ചെയ്യുന്നതെന്ന് ഡെലോയിറ്റ് റിപ്പോർട്ടിൽ പറയുന്നു.

2017ൽ സ്‌ത്രീകൾ എഴ് ശതമാനം സീനിയർ മാനേജ്‌മെന്‍റ് സ്ഥാനങ്ങളിലാണ് നേതൃത്വം വഹിച്ചു. വിവേചനങ്ങളെക്കുറിച്ചും അതിനെതിരെയുള്ള നടപടിയെക്കുറിച്ചും ചർച്ചകൾ ഉണ്ടായിട്ടും ഇന്ത്യയിലെ കോർപ്പറേറ്റ് മേഖല കൂടുതൽ സ്‌ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു. 2011ലെ സെൻസസ് പ്രകാരം ആറ് വയസ് വരെയുള്ള കുട്ടികളിൽ 1000 ആൺകുട്ടികൾക്ക് 919 പെൺകുട്ടികൾ എന്നാണ് കണക്ക്. പെൺ ശിശുഹത്യ, ഭ്രൂണഹത്യ എന്നീ കാരണങ്ങൾ കൊണ്ടാണ് പെൺകുട്ടികളുടെ അനപാതം കുറയുന്നത്. എന്നാൽ ലോകത്താകമാനം ലക്ഷക്കണക്കിന് പെൺകുട്ടികളെയാണ് കാണാതാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.