റാഞ്ചി: വെസ്റ്റ് സിങ്ബും ജില്ലയിൽ മാവോയിസ്റ്റ് നേതാവിനെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമ അംഗാരിയയെ (30) തിങ്കളാഴ്‌ചയാണ് പിടികൂടിയത്. സിആർപിഎഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
തനിക്ക് ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് അംഗാരിയ പൊലീസിന് മൊഴി നൽകി. ഇയാളുടെ കൈയ്യില്‍ നിന്ന് മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.