ജംഷദ്പൂർ: ആശുപത്രിയിൽ നിന്നും മാവോയിസ്റ്റ് രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പൊലീസുകാർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. ഝാർഖണ്ഡിലെ സെറയ്കേല ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാവോയിസ്റ്റ് സംബു മാജിയാണ് രക്ഷപ്പെട്ടത്. സംബു മാജിയെ മാസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സെറയ്കേലയിലെ സദർ ഹോസ്പിറ്റലിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുകയായിരുന്നെന്ന് പൊലീസ് എസ്പി ചന്ദൻ കുമാർ സിങ് പറഞ്ഞു. മെയ് 24നാണ് സംബു മാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മാവോയിസ്റ്റ് രക്ഷപ്പെട്ട സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ
ഝാർഖണ്ഡിലെ സെറയ്കേല ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാവോയിസ്റ്റ് സംബു മാജിയാണ് രക്ഷപ്പെട്ടത്

Conclusion: