ന്യൂഡൽഹി: ഡൽഹി പൊലീസ് ആസ്ഥാനത്തിന് സമീപം 58 കാരൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൃത്യസമയത്ത് പൊലീസുകാർ ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. കർദാംപുരി സ്വദേശി സമീർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 25 കാരനായ മകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നീതി ആവശ്യപ്പെട്ടാണ് ആത്മഹത്യാ ശ്രമം. നിരവധി പരാതികൾ നൽകിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്ന് സമീർ ആരോപിച്ചു. സംഭവത്തിൽ ജ്യോതി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീറിനെതിരെ ഐ.പി.സി 309 (ആത്മഹത്യാ ശ്രമം) പ്രകാരം കേസെടുത്തു.
ഡല്‍ഹിയില്‍ പൊലീസ് ആസ്ഥാനത്തിന് സമീപം 58 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു - 58 കാരൻ
കർദാംപുരി സ്വദേശി സമീർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 25 കാരനായ മകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നീതി ആവശ്യപ്പെട്ടാണ് ആത്മഹത്യാ ശ്രമം