ന്യൂഡൽഹി: രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നാണ് നടപടി. എന്നാൽ രാജി പാർട്ടി സ്വീകരിച്ചിട്ടില്ല. അതെസമയം, തിവാരിയുടെ പ്രകടനത്തിൽ ബിജെപി നിരാശനാണെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) 70 ൽ 62 സീറ്റുകളും നേടി. ഏട്ടു സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്.
2013ലാണ് തിവാരി ബിജെപിയില്‍ ചേർന്നത്. ഡൽഹിയിൽ നിന്ന് 2014ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. തിവാരിയെ സംസ്ഥാന അധ്യക്ഷനാക്കിയതിൽ മുതിർന്ന നേതാക്കളായ വിജയ് ഗോയൽ, രമേശ് ബുധിരി എന്നിവർക്കിടയിൽ വിയോജിപ്പ് നിലനിന്നിരുന്നു.
രാജി സന്നദ്ധത അറിയിച്ച് ബിജെപി ഡൽഹി അധ്യക്ഷൻ
തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) 70 ൽ 62 സീറ്റുകളും നേടി. ഏട്ടു സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്.