ശ്രീനഗർ: മനോജ് സിൻഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്‍റ് ഗവർണറായി ചുമതലയേൽക്കും. ജമ്മു കശ്മീരിലെ എൽജി തസ്തികയിൽ നിന്ന് ഗിരീഷ് ചന്ദ്ര മർമു രാജിവച്ചതിനെ തുടർന്നാണ് നിയമനം. പുതിയ ലഫ്റ്റനന്‍റ് ഗവർണറായി മനോജ് സിൻഹയെ നിയമിക്കുമെന്ന് രാഷ്ട്രപതി ഭവൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയതിന്‍റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ നിയമനം.
എന്നാൽ ഗിരീഷ് ചന്ദ്ര മർമു രാജിവച്ചതിന്‍റെ കാരണം വ്യക്തമല്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ലഫ്റ്റനന്‍റ് ഗവർണറായി നിയമിതനാകുമ്പോൾ അദ്ദേഹം ധനമന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു.