ETV Bharat / bharat

അയോധ്യയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി - Ayodhya verdict latest news

അലഹബാദ് വിധിയുടെ കാലത്തെ പോലെ തന്നെ ഐക്യം കാത്ത് സൂക്ഷിക്കണമെന്നും ആഹ്വാനം

മൻ കി ബാത്തില്‍ അയോധ്യക്കേസിനെ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി
author img

By

Published : Oct 27, 2019, 2:44 PM IST

ന്യൂഡല്‍ഹി: അയോധ്യാ വിധിക്ക് തൊട്ടുമുമ്പ് കേസിനെ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി അയോധ്യക്കേസിനെ കുറിച്ച് പരാമര്‍ശം നടത്തിയത്. 2010ലെ അലഹബാദ് വിധിക്ക് മുമ്പ് അയോധ്യയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലര്‍ ശ്രമിച്ചു. എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തെ പൗരന്മാരും പക്വതയോടെയാണ് അന്ന് പെരുമാറിയത്. രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നതിന് അദ്ദേഹം എല്ലാവരോടും നന്ദി പറഞ്ഞു. അനിഷ്ട സംഭവങ്ങളില്ലാത്തതാണ് രാജ്യത്തിന്‍റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ തർക്ക ഭൂമി മൂന്ന് ഭാഗങ്ങളായി വിഭജിക്കുമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ഫുൾ ബെഞ്ച് വിധി. മൂന്നിൽ രണ്ട് ഭാഗം നിര്‍മോഹി അഖാണ്ഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിച്ചു നല്‍കാനും മൂന്നിലൊന്ന് ഭാഗം സുന്നി മുസ്ലിം വഖഫ് ബോർഡിന് നൽകാനുമായിരുന്നു അന്നത്തെ വിധി.
നവംബര്‍ മധ്യത്തോടെയാണ് അയോധ്യാ കേസില്‍ സുപ്രീം കോടതി വിധി വരുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.